Advertisements
|
വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്ട വനിതാ ദിനാഘോഷം ; ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിയ്ക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.അരൂര്‍ എം എല്‍ എ യും പ്രശസ്ത ഗായികയുമായ ദലീമ ജോജോ മുഖ്യാതിഥി ആകും. ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍ (ജര്‍മനി) മുഖ്യപ്രഭാഷണം നടത്തും.
മാര്‍ച്ച് എട്ടിന് (ശനി) വൈകുന്നേരം 4.30 ന് (ജര്‍മന്‍ സമയം) വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലാണ് പരിപാടികള്‍ നടക്കുന്നത്.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തില്‍ പ്രൊഫ.ഡോ. അന്നക്കുട്ടി ഫിന്‍ഡൈസ് (ജര്‍മനി), ജീജ ജോയി വര്‍ഗീസ് (അയര്‍ലണ്ട്), ശ്രീജ ഷില്‍ഡ്കാമ്പ് ( ജര്‍മ്മനി ) എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കും.
ഗ്ളോബല്‍ വനിതാ ഫോറം പ്രസിഡണ്ട് ഡോ .ലളിത മാത്യു,സെക്രട്ടറി സിന്ധു ഹരികൃഷ്ണന്,യൂറോപ്പ് റീജിയന് വനിതാ ഫോറം പ്രസിഡണ്ട് ബ്ളെസി റ്റോം കല്ലറക്കല്‍, സെക്രട്ടറി ആന്‍സി വര്‍ഗീസ് എന്നിവര്‍ വനിതാ ദിന സന്ദേശം നല്‍കും.
ഗ്ളോബല്‍ ചെയര്മാന് ഗോപാലപിള്ള, പ്രസിഡണ്ട് ജോണ്‍ മത്തായി, സെക്രട്ടറി ക്രിസ്ററഫര്‍ വര്‍ഗീസ്,ട്രഷറര്‍ ശശികുമാര്‍ നായര്‍,യൂറോപ്പ് റീജിയന് ചെയര്മാന് ജോളി തടത്തില്‍, പ്രസിഡണ്ട് ജോളി പടയാട്ടില്‍ (ജര്‍മനി), സെക്രട്ടറി ബാബു തോട്ടപ്പള്ളി
(യുകെ),വൈസ് ചെയര്മാന് ഗ്രിഗറിമേടയില്‍, ട്രഷറര്‍ ഷൈബു കട്ടിക്കാട്ട്, മാധ്യമ പ്രവര്‍ത്തകനും ജര്‍മ്മന്‍ പ്രോവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലില്‍, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, എഡ്യൂക്കേഷന്‍ ഫോറം ഗ്ളോബല്‍ വൈസ് പ്രസിഡണ്ട് ജോജസ്ററ് മാത്യു, യൂറോപ്യന്‍ റീജിയണ്‍ വൈസ് ചെയര്മാന് ബിജു വൈക്കം (അയര്‍ലണ്ട്), യൂറോപ്പ് റീജിയന് അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു (യു കെ) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. നിക്കോള്‍ കാരുവള്ളില്‍ (ജര്‍മനി) പരിപാടികള്‍ മോഡറേറ്റ് ചെയ്യും.
അന്താരാഷ്ട്ര വനിതാദിനത്തില്‍ നടത്തുന്ന ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി കണ്‍വീനര്‍ മേഴ്സി തടത്തില്‍ അറിയിച്ചു. |
|
- dated 07 Mar 2025
|
|
Comments:
Keywords: Europe - Otta Nottathil - wmc_europe_region_international_womens_day_celebration_march_8_2025 Europe - Otta Nottathil - wmc_europe_region_international_womens_day_celebration_march_8_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|